
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. അഡ്ലെയ്ഡിന്‍റെ കിഴക്കന്‍ പ്രാന്ത പ്രദേശങ്ങളിലെ ഒരു റോഡില്‍ വച്ചാണ് സംഭവം നടക്കുന്നത്. ഗൗരവ് കുന്ദിയെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ അയാളും പങ്കാളി അമൃത് പാല്‍ കൗറും തങ്ങളുടെ നിരപരാധിത്വം ഉയര്‍ത്തി പ്രതിഷേധിക്കുന്നത് കാണാം.
അമൃത് പാല്‍ കൗര്‍ അലറി വിളിച്ചിട്ടും പൊലീസ് അതിക്രമം തുടര്‍ന്നു. കാല്‍മുട്ട് കഴുത്തില്‍ വച്ച് ഞെരുക്കുകയും പിന്നീട് പൊലീസ് വാഹനത്തില്‍ തലയിടിപ്പിച്ചതായും അമൃത് പാല്‍ കൗര്‍ ആരോപിച്ചു.
പൊലീസ് ആക്രമണത്തിന്‍റെ പരിഭ്രാന്തിയില്‍ തനിക്ക് വീഡിയോ പൂര്‍ണമായും ചിത്രീകരിക്കാനായില്ലെന്നും അവര്‍ പറഞ്ഞു.
ഗൗരവ് കുന്ദി നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലച്ചോര്‍ പൂര്‍ണമായും തകരാറിലായതായി ഡോക്റ്റര്‍മാര്‍ പറഞ്ഞതായി അമൃത്പാല്‍ കൗര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Comments: